തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ പോലീസ് വകുപ്പുതല നടപടിക്ക് ശുപാര്‍ശയില്ല. അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി. മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി.
ചൈത്ര തെരേസ ജോണ്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന. റെയ്ഡില്‍ നിയമപരമായി തെറ്റില്ല. . റിപ്പോര്‍ട്ടില്‍ ഡിജിപി അന്തിമ തീരുമാനം എടുക്കും.
പരിശോധന നടത്തിയതിന്റെ അടുത്തദിവസം ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയില്‍നിന്ന് ചൈത്രയെ ഒഴിവാക്കിയിരുന്നു. റെയ്ഡിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എഡിജിപി മനോജ് എബ്രഹാം ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇന്ന് വിശദമായ റിപ്പോര്‍ട്ടാണ് ഡിജിപിക്ക് കൈമാറിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ വ്യാഴാഴ്ച രാത്രിയാണ് ചൈത്രയുടെ നേതൃത്വത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. പ്രതികളില്‍ ചിലര്‍ അവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
This post have 0 komentar
EmoticonEmoticon