ശബരിമല സ്ത്രീ പ്രവേശനം നടന്നത് മുതൽ സംഘപരിവാർ സംഘടനകൾ നാടൊട്ടുക്ക് അക്രമങ്ങൾ അഴിച്ചു വിടുമ്പോഴും മറ്റൊരു യുവതി കൂടി അയ്യപ്പ ദർശനം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.കഴിഞ്ഞ രണ്ട് തവണയും മലചവിട്ടാൻ ശ്രമിച്ചിട്ടും പ്രതിഷേധം മൂലം തിരികെ വരേണ്ടി വന്ന മഞ്ജുവാണ് ഇന്നലെ മലചവിട്ടിയത്.കഴിഞ്ഞ ഒക്ടോബർ ഇരുപതിന് ആദ്യതവണ മലകയറാൻ ശ്രമിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു,പിഎസ് (39) ആണ് ഇന്നലെ ശബരിമല ദർശനം നടത്തിയത്. ഇന്നലെ വെളുപ്പിന് നാലുമണിക്ക് പമ്പയിലെത്തിയ മഞ്ജു 5.45 ന് നടപ്പന്തലിൽ എത്തുകയും സാധാരണഭക്തർക്കൊപ്പം ക്യു വിൽനിന്ന് പതിനെട്ടാംപടി കയറിതന്നെയാണ് 7 മണിയോടെ ദർശനം നടത്തുകയും ചെയ്തത്.മാലയിട്ട് വൃത്തമെടുത്ത മഞ്ജു ആദ്യതവണ ഇട്ട മാല ഊരിയിരുന്നില്ല. മല കയറാതെ മാല ഊരില്ല എന്ന വാശിയിലായിരുന്നു മഞ്ജു.
മഞ്ജുവിന്റെ ശബരി മലകയറാനുള്ള മൂന്നാമത്തെ ഉദ്യമമാണ് വിജയിച്ചത്.ഇതിന് മുൻപ് മനീതി സംഘത്തോടൊപ്പം പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യാദിവാകർ,സീന, ലിബി സിഎസ്, അമ്മിണി എന്നിവർക്കൊപ്പവും മഞ്ജു ഉണ്ടായിരുന്നു,ശബരിമല ദർശനം നടത്താൻ വ്രതമെടുത്ത് മാലയിട്ട് കാത്തിരിക്കുന്ന ബിന്ദുവിനെ മലകയറ്റുക എന്നത് തന്നെയായിരുന്നു അന്നും ഇവരുടെ ലക്‌ഷ്യം എന്നാൽ അവരെയെല്ലാം എരുമേലിയിൽനിന്ന് സുരക്ഷാപ്രശ്‌നം ഉന്നയിച്ച് പോലീസ് തിരിച്ചയക്കുകയായിരുന്നു. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്‌ബുക്ക് കൂട്ടായ്മയാണ് മഞ്ജുവിനും ശബരിമല ദർശനം സാധ്യമാക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തത്.പോലീസ് സുരക്ഷ ഇല്ലാതെതന്നെയാണ് ഇത്തവണ മഞ്ജു മലകയറിയത്.
ട്വന്റി ഫോർ ചാനലിലെ ഒരു പരിപാടിക്കിടയിൽ ‘ഒരു ഫെമിനിച്ചിയും മലകയറില്ലെന്ന്’ രാഹുൽ ഈശ്വർ മഞ്ജുവിനെയും ലിബിയെയും വെല്ലുവിളിച്ചിരുന്നു. കയറിയിരിക്കുമെന്ന് അവർ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഈ മലകയറ്റം രാഹുൽ ഈശ്വറിനും ദീപാ രാഹുൽ ഈശ്വറിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് മഞ്ജു പറഞ്ഞു.
ശബരിമല ദർശനം നടത്തി ഉച്ചയോടെ തിരികെ കോട്ടയത്ത് എത്തിയ മഞ്ജു ട്രെയിനിൽ കൊല്ലത്തെത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു .വീട്ടിൽ എത്തിയശേഷമാണ് മഞ്ജു ദർശനം നടത്തിയ വാർത്ത പുറത്തുവന്നത്. തുടർന്ന് ചില സംഘപരിവർ പ്രവർത്തകർ വീടിന് ചുറ്റും ബൈക്കിൽ കറങ്ങാൻതുടങ്ങിയതോടെ പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു.
ചെങ്ങറ ഭൂസമരം, കുന്നത്തൂര്‍ സ്ക്കൂളില്‍ ദലിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ചതിനെതിരെ, കൊട്ടിയം മുഖത്തല ക്ഷേത്രത്തില്‍ ദലിതരെ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെതിരെ തുടങ്ങി നിരവധിയായ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച ചരിത്രമാണ് മഞ്ജുവിനുള്ളത്.
രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് മഞ്ജുവിന്റേത് അമ്മ പങ്കജാക്ഷി CPM ന്റെ സജീവ പ്രവര്‍ത്തകയും നിരവധി സമരമുഖങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചയാളുമാണ്,അച്ഛന്‍ സഹദേവന്‍ ചാത്തന്നൂരില്‍ RSP ക്ക് ആദ്യമായി റോഡ് തൊഴിലാളി യൂണിയന്‍ ഉണ്ടാക്കിയെടുത്ത നേതാവു കൂടിയായിരുന്നു.ആദ്യതവണ ശബരിമല സന്ദർശിക്കാൻ ശ്രമിച്ച സന്ദർഭത്തിൽ മഞ്ജുവിന്റെ വീട് സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചിരുന്നു.എങ്കിലും ഭയപ്പെടാതെ ഈ നവ ബ്രാഹ്മണ അധിനിവേശത്തേയും,ഭരണഘടന അട്ടിമറിക്കുവാനും മനുസ്മൃതി തിരികെ കൊണ്ടുവരുവാനും അവര്‍ നടത്തുന്ന കുത്സിത നീക്കങ്ങളെയും ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടാനുമുള്ള മഹത്തായ ദൗത്യം സധൈര്യം ഏറ്റെടുക്കുകയായിരുന്നു മഞ്ജു.ദളിത് വിഭാഗത്തിൽ പെട്ട താൻ കയറിയാത്തിന്റെ പേരിൽ നടയാടപ്പോ പുണ്യാഹമോ ഉണ്ടായാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വാൻസായി അറിയിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു.
തന്ത്രസമുച്ചയം അനുസരിച്ച് അമ്പലം അശുദ്ധമായിട്ട് ഒരുദിവസം കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് തന്ത്രി മാപ്പ് പറയുക അല്ലെങ്കിൽ തനിക്ക് മുൻപ് കയറിയ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയണമെന്നും മഞ്ജു ആവശ്യപ്പെട്ടു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon