ഷിംല: എഴുപതുകാരനായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ഗ്രാമീണര്‍ ചുമന്ന് നടന്നത് ഒമ്പത് കിലോമീറ്റര്‍. ഹിമാചല്‍ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. മഞ്ഞ് വീണ് വാഹനഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതിനെ തുടര്‍ന്നാണിത്.
കനത്ത മഞ്ഞുവീഴ്ച മൂലം മാണ്ടിയും സമീപപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വാഹനസഞ്ചാരത്തിന് അസൗകര്യം നേരിട്ടതിനെ തുടര്‍ന്ന് അവര്‍ രോഗിയെ മഞ്ചലില്‍ ചുമന്നാണ് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. സരജ് താഴ് വരയിലെ ഛാം ഗ്രാമത്തില്‍ നിന്ന് ചാക്കുദാരിലേക്ക് ഗ്രാമീണര്‍ വൃദ്ധനെ മാറി മാറി ചുമന്നു.
തുടര്‍ച്ചയായുള്ള മഞ്ഞുവീഴ്ച റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നത് അധികൃതര്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അതു കൊണ്ടാണ് വാഹനഗതാഗതം മാണ്ടിയില്‍ പൂര്‍ണമായും നിലച്ചിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ മഞ്ഞുകാലവും മഞ്ഞുവീഴ്ചയും ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്കും നിലവിലെ സാഹചര്യം ഈ പ്രദേശങ്ങളിലേക്കുള്ള എത്തിച്ചേരല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon