ചെന്നൈ: കമല്‍ഹാസന്റെ പ്രസംഗത്തില്‍ ഹിന്ദു തീവ്രവാദി പരാമര്‍ശം ഉണ്ടായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മക്കള്‍ നീതി മയ്യം രംഗത്തെത്തി. കമല്‍ഹാസന്റെ പ്രസംഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി ചില മാധ്യമങ്ങളും സംഘടനകളും വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം അവകാളശപ്പെട്ടു.
അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ കാര്യങ്ങളൊക്കെ പരാമര്‍ശിച്ചിരിക്കുന്നത്. ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മതങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെയാണ് വിമര്‍ശിച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം കമല്‍ ഹാസന് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.
മെയ് 12 ന് ചെന്നൈയില്‍ നടന്ന ഒരു പാര്‍ട്ടി റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതു വിവാദമായതോടുകൂടെയാണ് വിശദീകരണവുമായി മക്കള്‍ നീതി മയ്യം രംഗത്തെത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon