ന്യൂഡല്‍ഹി: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. കനിഷ്ക് കഠാരിയ ഒന്നാംറാങ്ക് നേടി. അക്ഷത് ജെയിന്‍ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. ശ്രേയന്‍സ് കുമത്തിനാണ് നാലാം റാങ്ക്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി. 759 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 577 പേര്‍ പുരുഷന്‍മാരും 182 പേര്‍ സ്ത്രീകളുമാണ്. ആദ്യ 25 റാങ്കുകളില്‍ 15 പേര്‍ പുരുഷന്‍മാരും പത്തുപേര്‍ സ്ത്രീകളുമാണ്.
29-ാം റാങ്ക് നേടി ശ്രീലക്ഷ്മി റാം മലയാളത്തിന്‍റെ അഭിമാനമായി. മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്ജ്ജുന് മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി. മലയാളിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി. വയനാട് പൊഴുതന സ്വദേശിയാണ്. ഇതാദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്.
എഴുത്തുപരീക്ഷയില്‍ മികവു കാട്ടിയവരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക പുറത്തിറക്കിയത്. 759 പേരാണ് റാങ്ക് പട്ടികയിലുള്ളത്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon