ads

banner

Tuesday, 28 May 2019

author photo

തിരുവനന്തപുരം: ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാർട്ടിക്ക് വീഴ്ചയുണ്ടായതായി കെ.പി.സി.സി വിലയിരുത്തല്‍. പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. പുനഃസംഘടന ചർച്ച ചെയ്യുന്നതിനുള്ള കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി യോഗം ആരംഭിച്ചു.

അതേസമയം, പ്രമുഖ നേതാക്കൾ തന്നെ തോല്പിച്ചതാണെന്ന് ആരോപിച്ച ഷാനി മോൾ ഉസ്മാൻ, ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. 

ലോക്സഭ തെരത്തെടുപ്പിലെ പ്രകടനമാണ് ഇന്ന് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗം ചര്‍ച്ച ചെയ്തത്. മിന്നുന്ന വിജയത്തിനിടെ ആലപ്പുഴയിലെ തോല്‍വിക്ക് പിന്നില്‍ സംഘടനാപരമായ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തല്‍ യോഗത്തിലുണ്ടായി.യു ഡി എഫിന് 20ഇൽ 19 സീറ്റും കിട്ടിയെങ്കിലും സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാന് തോൽവി നേരിടേണ്ടി വന്നു. പാർട്ടി തോൽവി പ്രതീക്ഷിച്ചതല്ലെന്നും പാർട്ടിയ്ക്ക് അശ്രദ്ധ ഉണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില അടിയൊഴുക്കുകളെ കുറിച്ച് ഷാനിമോൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പരാജയത്തിന് കാരണം പാർട്ടിയിലെ ഒരു മുതിർന്ന നേതാവും ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു നേതാവുമാണെന്നാണ് ഷാനിമോളുടെ പരാതി. ഇക്കാര്യം കെ പി സി സി അധ്യക്ഷനേയും ഷാനിമോൾ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം അറിയിക്കാനാണ് ഇന്നത്തെ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നത്. തുടർന്നാണ് തോൽവി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. 

നേതൃയോഗത്തിലും തുടര്‍ന്നുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. റമദാന്‍ അവസാനിക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. രാഹുല്‍ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റായി തുടരണമെന്ന പ്രമേയവും നേതൃയോഗം പാസാക്കി. കെ.പി.സി.സി ഭാരവാഹികൾ, പാർലമെന്റ് പാർട്ടി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്‍റുമാര്‍, നിയുക്ത എം,പിമാര്‍ എന്നിവരാണ് നേതൃയോഗത്തില്‍ പങ്കെടുത്തത്. ഇതിനിടെ അരൂർ നിയമസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കണമെന്നു മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement