ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ ഒത്തൊരുമിച്ച് എതിര്‍ത്ത് വോട്ട് ചെയ്താല്‍ ബിജെപി അവസാനിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ പ്രശ്നങ്ങളായിരിക്കും തിരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും വലിയ ചര്‍ച്ചാവിഷയമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഭൂരിപക്ഷം കര്‍ഷകര്‍ ഇത്തവണ ഇത്തവണ ബി.ജെ.പിയെ എതിര്‍ത്ത് വോട്ടുചെയ്യും. അങ്ങനെ ചെയ്താല്‍ ഒരു രാഷ്ട്രീയപാര്‍ട്ടി അവസാനിക്കും. പുല്‍വാമയുടെയും ബാലാകോട്ടിന്റെയും ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ രാജ്യത്തെ കര്‍ഷകര്‍ ബി.ജെ.പിക്ക് എതിരേ തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. മുന്‍പ് ഒരു സര്‍ക്കാരും ചെയ്യാത്തവിധത്തില്‍ കര്‍ഷക ദ്രോഹ നടപടികള്‍ എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തു. അതിനാല്‍ അതൃപ്തിയിലായ കര്‍ഷകര്‍ ഈ ഭരണത്തിനെതിരേ വോട്ട് ചെയ്യുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon