തിരുവനന്തപുരം: മുസ്ലീംലീഗിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലീഗിനെ ആക്രമിക്കുക വഴി മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ഉദ്ദേശമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
യോഗിയുടെ പ്രസ്താവന മുസ്ലിം സമുദായാത്തെ കടന്നാക്രമിക്കാനും സാമുദായിക സ്പര്‍ധ ആളിക്കത്തിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. എംപിയായിരുന്ന കാലത്തു വിഷം ചീറ്റുന്ന വര്‍ഗീയ പ്രസംഗത്തിലൂടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളര്‍ത്തിയെടുക്കാനാണ് പാര്‍ലമെന്റിനകത്തും പുറത്തും ആദിത്യനാഥ് ശ്രമിച്ചത്.
ഇപ്പോള്‍ രാമക്ഷേത്ര പ്രശ്നം വീണ്ടും സജീവ ചര്‍ച്ചയാക്കിയത് യോഗി ആദിത്യനാഥും സംഘപരിവാര്‍ ശക്തികളുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മുന്‍കൂട്ടി മനസിലാക്കിയുള്ള ആപല്കരമായ പ്രസ്താവനയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon