കോയമ്പത്തൂര്‍: തമിഴ്നാട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരെ മാനനഷ്ട കേസ്. തമിഴ്നാട് മന്ത്രി എസ് പി വേലുമണിയുടെ പരാതിയിൽ കോയമ്പത്തൂർ പൊലീസാണ് കേസെടുത്തത്.
കോയന്പത്തൂരിലെ പാർട്ടി പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു പരാതി. മന്ത്രി അനധികൃതമായി ബന്ധുക്കൾക്ക് കരാർ നൽകാൻ 100 കോടി വെട്ടിച്ചെന്നും പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്നുമായിരുന്നു സ്റ്റാലിന്റെ ആരോപണം.
ഡിഎംകെ അധികാരത്തിൽ എത്തിയാൽ വേലുമണിയെ ജയിലിൽ അടയ്ക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon