സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രീയങ്കരമായ റെഡ്മീയുടെ ഏറ്റവും പുതിയ മോഡല്‍ 'നോട്ട് 7എസ്' ഉടന്‍ എത്തുന്നു. 48 എംപി ക്യാമറയുമായിട്ടാണ് ഇതിന്റെയും കടന്നു വരവ്. റെഡ്മീ നോട്ട് 7എസ് മെയ് 20ന് പുറത്തിറക്കുമെന്നാണ് നിലവിലെ അറിയിപ്പ. ഈ മോഡലിന്റെ വില ആരംഭിക്കുന്നത് 9,999 രൂപയ്ക്കാണ്. ഷവോമി റെഡ്മീ നോട്ട് 7നും, നോട്ട് 7 പ്രോയ്ക്കും പിന്നാലെയാണ് ഇപ്പോള്‍ റെഡ്മീ നോട്ട് 7 എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആദ്യമായാണ് ഷവോമി നോട്ട് എസ് സീരിസ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്. റെഡ്മീ 7 എസ് പിന്നില്‍ 48 എംപി ക്യാമറയുമായാണ് എത്തുന്നത്. എന്നാല്‍ 48 എംപിയില്‍ ഏത് സെന്‍സര്‍ ഉപയോഗിക്കും എന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ ഡിസൈനില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും മുന്‍പ് ഇറങ്ങിയ റെഡ്മീ നോട്ട് 7 സീരിസില്‍ നിന്നും ഇല്ല. ഗ്രേഡിയന്റ് ഫിനിഷ്, ഡോട്ട് ഡ്രോപ്പ് നോച്ച്, ഗ്ലാസ് ബോഡി എന്നിവ അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്. റെഡ്മീ നോട്ട് 7എസ് മെയ് 20ന് പുറത്തിറക്കുമെന്നാണ് അറിച്ചിരിക്കുന്നത്. റെഡ്മീ നോട്ട് 7ന്റെ വില ആരംഭിക്കുന്നത് 9,999 രൂപയ്ക്കാണ്. റെഡ്മീ നോട്ട് 7 പ്രോയുടെ വില 13,999 രൂപയിലാണ് തുടങ്ങുന്നത്. അതിനാല്‍ തന്നെ ഇതിനിടയിലുള്ള ഒരു വില ഈ ഫോണിന് പ്രതീക്ഷിക്കാം. റെഡ്മീ നോട്ട് 7, നോട്ട് 7 പ്രോ എന്നിവയ്ക്ക് മികച്ച സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon