ന്യൂഡല്‍ഹി : ശ്രീശാന്തിന്റെ ഐ പി എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന്‍ മൂന്ന് മാസത്തിനുള്ളില്‍ പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ വിലക്കിനെപ്പറ്റി കൂടുതല്‍ പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ ഓംബുഡ്സ്മാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് ഡി.കെ. ജെയിനാണ് ബിസിസിഐ ഓംബുഡ്‌സ്മാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസുമാരായ ആശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഓംബുഡ്‌സ്മാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹര്‍ജി സമര്‍പ്പിച്ചത്.
മാര്‍ച്ച് 15നാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയത്.
This post have 0 komentar
EmoticonEmoticon