ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി പട്യാല ഹൌസ് കോടതിയുടെ നോട്ടീസ്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഹരജിയിലാണ് നടപടി.
മിഷേല്‍ നടത്തിയ കത്തിടപാടുകളില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് പുറത്ത് വിട്ടത്. തൊട്ടുപിന്നാലെ ഏതാനും ഭാഗങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇടപാട് ഉറപ്പിക്കാന്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായി മിഷേല്‍ പറയുന്ന ഭാഗവും പുറത്ത് വന്നിട്ടുണ്ട്.
ബി.ജെ.പിയുടെ തരംതാണ രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണ് കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon