തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്‌സ്ബുക്കില്‍ അഭിന്ദനമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യും. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon