ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ഞായറാഴ്ചയായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. പ്രധാനമന്ത്രി മോദിയുമായും ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ജപ്പാന്‍ വാര്‍ത്താ ഏജന്‍സി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമിനെ കലാപഭൂമിയാക്കിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മോദി-ആബെ കൂടിക്കാഴ്ച നടക്കേണ്ട വേദിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
ഇന്ത്യ-ജപ്പാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കുകയുണ്ടായി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍. ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon