തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച പരാതികളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉണ്ടായ അഭിപ്രായ വ്യത്യാസവും ഭിന്നതയും തീർക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇന്ന് ചേരും. കമ്മീഷൻ അംഗം അശോക് ലവാസയുമായുളള അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് യോഗം.
മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ നടപടിയിൽ തന്‍റെ വിയോജന കുറിപ്പ് ഉൾപ്പെടുത്തണമെന്നാണ് ലവാസയുടെ ആവശ്യം. എന്നാൽ, തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ സുനിൽ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു. വിയോജന കുറിപ്പ് ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ലവാസ ഉറച്ച് നിന്നാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി മാറും.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കമ്മീഷൻ നിർദേശങ്ങളെ തള്ളി ഇന്ത്യൻ പട്ടാളക്കാരുടെ പേരിലും വിവാദ പരാമർശങ്ങളിലൂടെയും മോദിയും അമിത് ഷായും വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെയെല്ലാം പരാതികൾ ഉയർന്നെങ്കിലും കമ്മീഷൻ എല്ലാ പരാതികളായിലും മോദിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്ത് വന്നിരുന്നു. കമ്മീഷൻ ബിജെപിയുടെ കളിപ്പാവയാണെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon