ads

banner

Monday, 21 January 2019

author photo

കൊച്ചി: അമിതവേഗത്തിന് പിഴ അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ വര്‍ഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതില്‍ 15 % പേര്‍ പിഴയടച്ചിട്ടില്ല. 

2017ലും 2018ലുമായി അമിതവേഗത്തില്‍ 5 തവണയും അതിലേറെ തവണയും കുടുങ്ങിയത് 48,000 വാഹനങ്ങളാണ്. 5 തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേര്‍ക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. ഒരു തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ.

കഴിഞ്ഞ വര്‍ഷം10 തവണയില്‍ കുടുതല്‍ കുടുങ്ങിയ 2500 പേര്‍ പണമടയ്ക്കാനുണ്ട്. രണ്ടു മാസത്തിനിടെ 50 തവണ അമിത വേഗത്തിനു പിഴയടച്ച വാഹനയുടമകളുണ്ട്. ഒറ്റ യാത്രയില്‍ തന്നെ 7 തവണ അമിത വേഗത്തിനു കുടുങ്ങിയവരുമുണ്ട്. 25 തവണയില്‍ കുടുതല്‍ കുടുങ്ങിയിട്ടും പണമടയ്ക്കാത്ത 497 പേരുണ്ട്. 10നും 25നും ഇടയില്‍ തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാത്തവര്‍ 25,825 പേരാണ്.

2017ല്‍ 4287 പേരാണ് റോഡപകടത്തില്‍ മരിച്ചത്. കൂടുതല്‍ അപകടവും അമിതവേഗം കൊണ്ടാണ്. 5തവണ അമിതവേഗത്തിനു പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നു നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement