കൊച്ചി: ബ്യൂട്ടിപാർലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലർ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടി ലീന മരിയാ പോള്‍ രണ്ടാം വട്ടവും മൊഴി നല്‍കാനെത്തിയത്.
മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണസംഘം നടിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസ് ക്രൈംബ്രാഞ്ച് സംയുക്തസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന് പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചതിന് പിന്നാലെ മുന്‍പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍വ്യക്തത വരുത്താനാണ് ലീനയെ വിളിച്ച് വരുത്തിയത്. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനാകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon