ലണ്ടന്‍: ലോകകപ്പ് മല്‍സരങ്ങളില്‍ ഒത്തുകളി ഒഴിവാക്കാനായി നിര്‍ണ്ണായക നീക്കങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഒരുങ്ങുന്നു. മല്‍സരത്തിനെത്തുന്ന 10 ടീമുകള്‍ക്കൊപ്പവും അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായുണ്ടാകും. സന്നാഹമത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥര്‍, ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു.
ഇതാദ്യമായാണ് ഇത്തരത്തിലൊരു നീക്കം ഐസിസിയുടെ ഭാരത്തു നിന്നും ഉണ്ടാകുന്നത്. മുന്‍പ് മല്‍സരം നടക്കുന്ന വേദികളിലായിരുന്നു ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നീക്കത്തിലൂടെ വാതുവെപ്പു മാഫിയയുടെ പ്രതിനിധികള്‍ക്ക് കളിക്കാര്‍ക്കിടയിലേക്ക് എത്താനാകില്ലെന്നാണ് ഐസിസി കരുതുന്നത്.
This post have 0 komentar
EmoticonEmoticon