ലഖ്‌നൗ : തന്റെ ഭരണകാലത്ത് ഉത്തർപ്രദേശിൽ ഒരുവിധത്തിലുമുള്ള അക്രമങ്ങളും ഉണ്ടായിരുന്നില്ലായെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. പക്ഷെ നരേന്ദ്രമോദിയുടെ ഭരണകാലഘട്ടത്തിൽ മുഴുവൻ അക്രമമായിരുന്നുവെന്നും ജനങളുടെ ജീവിതം ദുസ്സഹമായിരുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി .
ദേശിയ വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് മായാവതി മോദിക്കെതിരെ തുറന്നടിച്ചത്.
"പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് കാലം ഗുജറാത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നു. ആ സമയത്ത് ഞാൻ ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രി ആയിരുന്നു. എന്നാൽ രാജ്യത്തെ സമൂഹത്തിനും ബി.ജെ.പിക്കും മേലും അദ്ദേഹത്തിനു മേൽ തന്നെയും കറുത്ത പാടുകൾ വീഴ്ത്തിയ സംഭവങ്ങൾ ആയിരുന്നു ആ സമയത്ത് നടന്നത്. എന്നാൽ, ഉത്തർ പ്രദേശിൽ ആ സമയത്ത് അരാജകത്വമോ ലഹളകളോ ഉണ്ടായിരുന്നില്ല"
നാല് തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയിരുന്നു മായാവതി. 1995 മുതൽ 1997 വരെയും 2002 മുതൽ 2003 വരെയും 2007 മുതൽ 2012 വരെയും ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രി ആയിരുന്നു മായാവതി.
This post have 0 komentar
EmoticonEmoticon