വീണ്ടും അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദിയും അമിത് ഷായും രാജ്യം തകര്‍ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യം മൊത്തം ഇരുവരെയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും കെജരിവാൾ പറഞ്ഞു. പഞ്ചാബിലെ സന്‍ഗുര്‍ ടൗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജരിവാൾ.
മോദിയുടെയും അമിത് ഷായുടെയും അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് തന്നെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇരുവരും നാട് നശിപ്പിച്ചു. ജനങ്ങളുടെ മനസുകളില്‍ വിഷംകുത്തിവെച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കെജരിവാൾ പറഞ്ഞു.
2019ല്‍ വീണ്ടും അമിത് ഷാ-മോദി സഖ്യം അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടന പോലും മാറ്റിയെഴുതും. അതിലൂടെ പിന്നീട് തെരഞ്ഞെടുപ്പ് പോലും നടക്കാതെയാകും. ഹിറ്റ്‍ലര്‍ ജര്‍മനിയില്‍ നടത്തിയ പോലെ ഒരു ഫാസിസ്റ്റ് ഭരണക്രമം ഉണ്ടാക്കിയെടുക്കുമെന്നും ഇന്നലെ കെജ്രിവാള്‍ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon