ads

banner

Tuesday, 22 January 2019

author photo

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുടെ  ഭാഗമായി പൊങ്കാല ഉത്സവ മേഖലയായ 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പൊങ്കാല ഉത്സവ മേഖലകളില്‍ സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കാലയ്ക്ക് വരുന്ന ആളുകള്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ കൊണ്ടു വരുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പകരം മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. മറിച്ച്‌ ശ്രദ്ധയില്‍പെട്ടാല്‍ കട അടച്ചു പൂട്ടിക്കും. ഉത്സവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന താത്ക്കാലിക കടകള്‍ക്ക് അടക്കം നിരോധനം ബാധകമാണ്. പ്ലാസ്റ്റിക് കവറിന് പകരം ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാം.

ഫെബ്രുവരി 20നാണ് ആറ്റുകാല്‍ പൊങ്കാല. ഉത്സവത്തിനായി ലൈസന്‍സ് നല്‍കുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പ്സാസ്റ്റിക് കുപ്പികളില്‍ വെള്ളം വിതരണം ചെയ്യാന്‍ വിലക്കുണ്ട്. അന്നദാനത്തിനും പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല. പകരം ഇതിനായ് ആവശ്യമുള്ള സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയില്‍നിന്ന് ലഭ്യമാക്കും.നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement