പൂണെ: പൂണെയില്‍ 200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കുഴല്‍ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേര്‍ന്നാണ് രവി പണ്ഡിറ്റ് ബില്‍ എന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു. തോറാന്‍ഡ്‌ല ഗ്രാമത്തിലാണ് സംഭവം നടന്നത്.നേരത്തെയും സമാനമായ സംഭവങ്ങള്‍ ഇന്ത്യയുടെ പലയിടത്തും നടന്നിരുന്നു. തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും കുട്ടികള്‍ കുഴല്‍ കിണറില്‍ വീണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
A six-year-old boy who fell into a borewell in Ambegaon taluka was rescued safely on Thursday morning.
More details here: https://t.co/6cDtisbwcQ pic.twitter.com/lljcUvJclj
— Pune Mirror (@ThePuneMirror) February 21, 2019
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon