ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്തെ ഇന്ത്യ-പാക് അതിർത്തിയിലാണ് സംഭവമുണ്ടായത്.
ബങ്കാർ ബോർഡർ ഔട്ട്പോസ്റ്റിൽ വച്ചു ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ഇവരോട് തിരികെപ്പോകാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇവർ മുന്നോട്ട് നടന്നതിനെ തുടർന്നാണ് വെടിവച്ചതെന്ന് അധികൃതർ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon