ads

banner

Saturday, 8 December 2018

author photo

പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, നന്നായി പാടാന്‍ അറിയാത്തവര്‍ പാടിയാലോ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ. ഉറപ്പായും കേട്ടിരിക്കുന്നവര്‍ കൂകിവിളിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മാത്രമല്ല, സാധാരണ രീതിയില്‍ നമ്മളെല്ലാവരും പാട്ട് പാടുന്ന കാര്യം പറയുമ്പോള്‍, ഇത് കഴുതരാഗമാണെന്നും പറഞ്ഞ് കളിയാക്കുന്നത് പതിവാണെങ്കിലും, ഇപ്പോള്‍ ഇവിടെ മറ്റൊരു അത്ഭുതം സംഭവിച്ചിരിക്കുന്നു.അത് മറ്റൊന്നുമല്ല, ഏവരെയും ആകര്‍ഷിപ്പിച്ച് കൊണ്ട് പാട്ട് പാടി സൂപ്പര്‍ഹിറ്റ് താരമായി മുന്നേറുകയാണ് പുനെയിലെ ഒരു കഴുത. പുനെയിലെ ഒരു സന്നദ്ധസംഘടനപ്രവര്‍ത്തകര്‍ സംരക്ഷിക്കുന്ന പെണ്‍കഴുതയാണ് ഈ സുന്ദരിയായ എമിലി.ഇവളുടെ പാട്ട് ഇന്ന് യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമായി ഹിറ്റായി മാറിയിരിക്കുകയാണ്.ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ഇവളും ഇവളുടെ പാട്ടും ചര്‍ച്ചചെയ്യപ്പെടുന്നു. വളരെപെട്ടാണ് ഒരു ഒറ്റ പാട്ടുകൊണ്ട് ഇവള്‍ വൈറലായി മാറിയിരിക്കുന്നത്. 

എന്നാല്‍, പാടണമെങ്കില്‍ എമിലിയ്ക്ക് ചില കണ്‍ഡീഷണലുകള്‍ ഉണ്ട്. ഏറ്റവും പ്രധാനം അവളുടെ മൂഡ് നന്നാകണം എന്നതാണ്. വെറുതെ പാടാന്‍ പറഞ്ഞാലൊന്നും എമിലി പാടുകയില്ല. അവള്‍ക്ക് സ്വയം തോന്നണം അതിനൊക്കെ. പാടിയാലൊ കൈയ്യടി നേടിയെടുക്കാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാവരുടെയും ശ്രദ്ധ എമിലിയുടെ ഗാനത്തിലാവും.

എമിലിക്ക് പ്രസവത്തെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. അവളുടെ നിലയും അതീവഗുരുതരമായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ തെരുവില്‍ കിടന്ന എമിലിയെ സംഘടന പ്രവര്‍ത്തകര്‍ ചേര്‍ന്ന് റെസ്‌ക്യൂവിലെത്തിക്കുകയായിരുന്നു. എന്നാല്‍, പ്രസവത്തില്‍ ഇതിന്റെ കുഞ്ഞ് ചത്തുപോകുകയായിരുന്നു. അപകടത്തില്‍പ്പെടുന്നതും അസുഖം പിടിപെടുന്നതുമായ മൃഗങ്ങള്‍ക്ക് വേണ്ട ചികിത്സാസഹായം നല്‍കുന്ന സ്ഥാപനമാണ് റെസ്‌ക്യൂ. ആദ്യം ഒട്ടും ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു എമിലിയ്ക്ക്. സംഘടനയിലുള്ളവരാണ് എമിലി എന്ന പേര് നല്‍കിയത്.

ശാരീരിക അവശതകള്‍ ഇതിനെ വളരെയധികം അലട്ടിയിരുന്നതായി സംഘടനാപ്രവര്‍ത്തകയായ ടീന മോഹന്‍ദാസ് വ്യക്തമാക്കുന്നു. റെസ്‌ക്യൂവില്‍ മറ്റു മൃഗങ്ങള്‍ക്കൊപ്പം സന്തുഷ്ടയായി കഴിയുന്ന എമിലി സ്‌നേഹവും ആഹഌദവും പ്രകടിപ്പിക്കാനാണ് പാട്ടു പാടുന്നതെന്ന് സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല, സാധാരണയായി കഴുതകള്‍ക്ക് ഇത്ര മധുരമായി പാടാന്‍ കഴിയില്ലെന്നും എമിലിയുടെ ശബ്ദസൗകുമാര്യത്തെ കുറിച്ച് ശാസ്ത്രീയ വിശദീകരണം നല്‍കാനാവില്ലെന്നും ഇവര്‍ പറയുന്നു. ഓരോ മൃഗവും പലരീതിയിലാണ് സന്തോഷം പ്രകടിപ്പിക്കുന്നതെന്നും എമിലി നന്ദിയും ആനന്ദവും പ്രകടിപ്പിക്കുന്ന വ്യത്യസ്തരീതിയാണിതെന്നും മൃഗഡോക്ടറായ മിലിന്ദ് ഹത്തേക്കറും വ്യക്തമാക്കുന്നു.

അയര്‍ലന്‍ഡിലെ ഹാരിയറ്റ് എന്ന കഴുതയുടെ പാട്ടും അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.മാത്രമല്ല, കഴുതരാഗമെന്നു പറഞ്ഞു കളിയാക്കുകയും ചെയ്യും.എന്നാലിപ്പോള്‍ ഒരു കഴുതയുടെ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.ഇത് അത്ഭുതകരമായ ഒന്നാണ്.തത്തയും,മാടത്തയും,മെല്ലാം പാട്ട് പാടുന്നതും,സംസാരിക്കുന്നതും കേട്ട് പഴക്കമുളള കാര്യങഅങളാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കഴുത പാട്ട പാടി അത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി ഹിറ്റാവുന്നത് ഇതാദ്യമാണ്. ഇതൊക്കെ കേള്‍ക്കാനും ആസ്വദിക്കാനും കഴിയുന്നതും വലിയ ഭാഗ്യം തന്നെയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement