യു എസ് : 23 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായി മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. യു എസ് ന്യൂജഴ്‌സിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 23 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാര്‍ഡില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംശയം തോന്നി കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റണ്‍ പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടു കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതായി മാതാവ് പൊലീസില്‍ വിളിച്ചറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു നക്കിറയുടെ വീടിനു പുറത്തുള്ള യാര്‍ഡില്‍ നിന്നു പൊലീസ് മൃതദേഹം കണ്ടെടുത്തത്. കേസില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon