ലക്നൗ : വ്യാജമദ്യം കഴിച്ച് ഉത്തർപ്രദേശിൽ മരിച്ചവരുടെ എണ്ണം 44 ആയി. സഹരാൻപുരിൽ 36 പേരും കുശിനഗറിൽ എട്ട് പേരുമാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുർ ഗ്രാമത്തിൽ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാൻപുരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതൽ പേർ മരിക്കാനിടയായതെന്നും പോലീസ് പറഞ്ഞു.
ബിഹാറിൽ അനധികൃതമായി നിർമിച്ച മദ്യമാണ് കുശിനഗറിൽ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon