കോട്ടയം: കന്യാസ്ത്രീകള്‍ക്ക് ഇനി മഠത്തില്‍ തുടരാം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാന്‍ അനുമതി നല്‍കി. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററാണ് അനുമതി നല്‍കിയത്. കൂടാതെ തന്റെ അനുമതിയില്ലാതെ സ്ഥലം മാറ്റരുതെന്നും അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശമുണ്ട്.
അതേസമയം കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തിനിടെ ഫ്രാങ്കോ അനുകൂലികള്‍ പ്രതിഷേധവുമായെത്തി. കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടര്‍ന്നു ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon