കൊച്ചി: ഇന്ത്യയില്‍ അടുത്തവര്‍ഷം അവസാനത്തോടെ 5000 മി സ്‌റ്റോറുകള്‍ സ്ഥാപിക്കാന്‍ ഷവോമി തയ്യാറെടുക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയാണ് ഷവോമി. നിലവില്‍ 500 മി സ്‌റ്റോറുകളാണ് കമ്പനിക്ക് ഇന്ത്യയില്‍ ഉള്ളത്. 5000 മി സ്റ്റോറുകള്‍ ആവുന്നതോടെ ഇന്ത്യന്‍ ഗ്രാമീണ മേഖലകളുല്‍ 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഷവോമി ഇന്ത്യന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അനുജ് ശര്‍മ പറഞ്ഞു.
ഒക്ടോബറോടു കൂടി തന്നെ ആഗോളതലത്തില്‍ 10 കോടി ഫോണുകളുടെ വില്‍പന എന്ന ലക്ഷ്യം കമ്പനി കൈവരിച്ചിരുന്നു.ക്രിസ്തുമസ് കൂടി വരുന്നതോടെ വില്‍പനയില്‍ വന്‍ കുതിപ്പാണ് ഷവോമി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് ഷവോമി ഫോണുകള്‍.

This post have 0 komentar
EmoticonEmoticon