ഷവോമി റെഡ്മീ 6 ഫോണുകളുടെ വില കുറഞ്ഞു. അതായത്, ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെയാണ് റെഡ്മീ 6 ഫോണുകളുടെ വിലയില്‍ 500 മുതല്‍ 2000വരെ ഡിസ്‌ക്കൌണ്ട് ലഭിക്കുന്നത്. മാത്രമല്ല,ഷവോമിയുടെ ഇ-സ്റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവില്‍ ലഭിക്കുന്നതാണ്.
കൂടാതെ,ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റെഡ്മീ 6എ, റെഡ്മീ 6, റെഡ്മീ 6 പ്രോ എന്നീ ഫോണുകള്‍ക്കാണ് വിലക്കുറവ്. സാംസങ്ങ് അടുത്തിടെ വിപണിയില്‍ ഇറക്കിയ എം സീരിസ് ഫോണുകളുടെ ഭീഷണി ഒഴിവാക്കാനാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന.
This post have 0 komentar
EmoticonEmoticon