പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. അതായത്, പുതിയ 2,999 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനുമായാണ് ബി.എസ്.എന്‍.എല്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല, 2,499 രൂപയുടെ റീചാര്‍ജില്‍ പുതുതായി പുറത്തിറക്കിയ പ്ലാന്‍ 100 ജി.ബി.പി.എസ് വേഗത്തില്‍ 40 ജി.ബി ഡാറ്റ ദിവസേന ലഭിക്കും. എഫ്.യൂ.പി പൂര്‍ത്തിയായി കഴിയുമ്‌ബോള്‍ ഇതിന്റെ വേഗതയും കുറയും. ബി.എസ്എന്‍.എല്‍ ഓഫര്‍ ചെയ്യുന്ന എഫ്.ടി.ടി.എച്ച് സേവനങ്ങലുള്ള രാജ്യത്താകമാനം ഈ പ്ലാന്‍ ലഭ്യമാണ്.ഏതാനും ദിവസം മുമ്പ് ആരംഭിച്ച ഭരത് ഫൈബര്‍ പരിപാടിയില്‍ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമാകുമ്‌ബോള്‍ അതിനോടപ്പം അതിന്റെ അനുകുല്യങ്ങളും ലഭിക്കും. ഇതുകൂടാതെ 777, 1,277, 3,999, 5,999 എന്നി നിരക്കുകളിലാണ് ഫൈബര്‍-ടൂ-ഹോം സര്‍വിസുകള്‍ കമ്ബനി നല്‍കുന്നത്. ഭാരത് ഫൈബര്‍ പരിപാടി പ്രതിദിനം 35 ജിബി നല്‍കുന്നുണ്ട്, ഏറ്റവും കുറഞ്ഞത് 1.1 ജി.ബിയാണ്.
വടക്കന്‍ കൊറിയക്ക് മേലുള്ള ഉപരോധം ഫലം കാണുന്നില്ല; ആണവായുധ പദ്ധതികള്‍ തുടരുന്നതായി യു.എന്‍ഈ വര്‍ഷം മാര്‍ച്ചില്‍ റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ തുടങ്ങാന്‍ തയ്യാറെടുക്കുമ്‌ബോഴാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്. 'വിങ്സ്' എന്ന് വിളിക്കുന്ന ഒരു പുതിയ ആപ്പ് ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു. 'വിങ്സ്' ഉപഭോക്താക്കള്‍ക്ക് അവരുടെ / അവളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ നിന്നോ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ നിന്നോ ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഒരു ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്ബറില്‍ നിന്ന് വൈ-ഫൈ സേവനങ്ങള്‍ ഉപയോഗിച്ച് അവരുടെ നിലവിലുള്ള നമ്പറുകളില്‍ നിന്ന് കോളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നതാണ്.കമ്പനി ഒരു മാസത്തേക്ക് ഈ പുതിയ ആപ്പ് സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കും, അത് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്കുള്ള 1099 രൂപ (ജി.എസ്.ടി) ചേര്‍ത്ത് അടച്ചാല്‍ മാത്രമേ ഈ സേവനം തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇന്ത്യയില്‍ ഒരു ഉപയോക്താവിന് ഒരു വര്‍ഷത്തെ കാലയളവില്‍ 'സൗജന്യ അണ്‍ലിമിറ്റഡ്' ഔട്ട്‌ഗോയിംഗ് കോളുകള്‍ ലഭിക്കുമെന്ന് കമ്ബനി അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon