അസമിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. ഇതിൽ 9 പേർ സ്ത്രീകളാണ്. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമീര തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
നൂറോളം പേർ ഈ മദ്യം കുടിച്ചിരിക്കാമെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ ഡി എം ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പൊലീസും എക്സൈസും വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon