മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറുന്നതിനെ എതിർത്ത് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറും രംഗത്ത്. ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെ ഒരിക്കൽ കൂടി തോൽപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്ന് സച്ചിൻ പറഞ്ഞു. പാകിസ്താന് സൗജന്യമായി രണ്ട് പോയിൻറ് നൽകുന്നതിനെ വ്യക്തപരമായി താൻ അനുകൂലിക്കുന്നില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
എങ്കിലും താൻ രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. പാകിസ്താനുമായുള്ള മൽസരത്തെ കുറിച്ച് ഇന്ത്യ എന്ത് തീരുമാനമെടുത്താലും താൻ ഹൃദയം കൊണ്ട് അതിനെ പിന്തുണക്കുമെന്നും താരം വ്യക്തമാക്കി. ട്വിറ്ററിലുടെയാണ് ലോകകപ്പിലെ ഇന്ത്യ-പാക് മൽസരത്തെ കുറിച്ച് സചിൻ പ്രസ്താവന നടത്തിയത്. ലോകകപ്പ് വേദികളിൽ എക്കാലവും പാക്കിസ്ഥാനു മേൽ ആധിപത്യമുള്ള ടീമാണ് ഇന്ത്യയെന്ന കാര്യവും സച്ചിൻ ചൂണ്ടിക്കാട്ടി. മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറരുതെന്ന് ആവശ്യപ്പെട്ട് സുനിൽ ഗാവസ്കറിനു ശേഷം രംഗത്തെത്തുന്ന താരമാണ് സച്ചിൻ.
പല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബി.സി.സി.െഎയിലെ ഒരു വിഭാഗവും ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി സച്ചിനും രംഗത്തെത്തുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon