ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേക്ക് കൊച്ചി കോർപ്പറേഷന്‍റെ മാലിന്യവുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പത്തോളം വാഹനങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പിക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന നിലപാട് കോർപറേഷൻ എടുത്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. കൂടുതൽ വാഹനങ്ങളെത്തിയാൽ വാഹനം തടയുമെന്ന് പറഞ്ഞ നാട്ടുകാർ മാലിന്യവുമായെത്തിയ ലോറിയുടെ താക്കോലടക്കം പിടിച്ച് വാങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീ പിടിത്തമുണ്ടായതിനെത്തുടർന്ന് മാലിന്യ നിർമാർജനം ഏകദേശം നിലച്ച മട്ടായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon