കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിബിഐ ഉദ്യോഗസ്ഥരുടെ അറസ്റ്റിന് പിന്നാലെ കോല്‍ക്കത്തയിലെ സിബിഐ ഓഫീസിന് സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി. ബംഗാള്‍ പൊലീസില്‍ നിന്നും സുരക്ഷവേണമെന്ന് സിബിഐ പേഴ്സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസേനയെ ഇറക്കിയത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചിരിക്കുന്നത്.
അതേസമയം ഓഫീസ് പോലീസ് വളഞ്ഞിരിക്കുകയാണ്. പോലീസ് കമ്മീഷണറായ രാജീവ് കുമാറിന്റെ ഓഫീസില്‍ സിബിഐ പരിശോധനയ്ക്കെത്തിയതോടെയാണ് ബംഗാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പരിശോധനയ്ക്കെതിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സിബിഐ ഓഫീസ് വളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്രസേന സിബിഐ ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon