കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ചോദിക്കാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെ.എം മാണി. കേരള കോണ്‍ഗ്രസ് അധിക സീറ്റ് ചോദിക്കുന്നത് സമ്മര്‍ദമല്ല. എന്നാല്‍, മുന്നണിയെ സമ്മര്‍ദത്തിലാക്കാനില്ലെന്നും മാണി പറഞ്ഞു.
സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടെടുക്കുന്നതിനാല്‍ മുസ്ലീം ലീഗും മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിക്കേണ്ടെന്ന നിലപാടിലാണ്. പരമാവധി സീറ്റില്‍ മല്‍സരിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. തങ്ങളുടെ സീറ്റ് വിട്ടുകൊടുത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് കക്ഷികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ എതെങ്കിലുമൊന്ന് വേണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. എന്നാല്‍, ഇതിനോട് മാണി യോജിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon