ads

banner

Tuesday, 5 February 2019

author photo

ന്യൂഡല്‍ഹി: കര്‍ശന നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവും 10,000 രൂപ വരെ പിഴ ശിക്ഷയുമാണ്.നിലവിലെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

നിലവിലുള്ള നിയമമനുസരിച്ച് മക്കളും കൊച്ചുമക്കളും മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഭേദഗതി പ്രകാരം, ദത്തെടുത്ത മക്കള്‍, കൊച്ചുമക്കള്‍ എന്നിവരെല്ലാം സംരക്ഷണ അവകാശ നിയമത്തില്‍ വരും. പുതിയ സീനിയര്‍ സിറ്റിസണ്‍ ബില്ലിന്റെ കരട് രൂപം തയ്യാറാക്കിക്കഴിഞ്ഞതായും ഇത് അംഗീകരിക്കപ്പെടുന്നതോടെ നിലവിലെ നിയമം ദുര്‍ബലപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വൃദ്ധരുടെ ജീവിതവും വസ്തുവകകളും സംരക്ഷിക്കപ്പെടണമെന്ന് നിയമം അനുശാസിക്കുന്നു. മക്കള്‍ ആ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ നിയമസംരക്ഷണത്തോടെ ട്രൈബ്യൂണലിനെ സമീപിച്ച് നഷ്ടപരിഹാരമുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വൃദ്ധര്‍ക്ക് അവകാശമുണ്ട്. പരമാവധി മൂന്നുമാസത്തിനിടയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ച് പുനരധിവാസത്തിനു വഴിയൊരുക്കും.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement