തിരുവനന്തപുരം : പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്ത് ഉള്‍പ്പെടെയുള്ളവരെ ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാറാണ് സസ്പെൻഡ് ചെയ്തത്.
യുഡിഎഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജി.ആര്‍ അജിത്, ഹരിലാല്‍ ആര്‍.ജി, രഞ്ജിത്ത്, ശോഭന്‍ പ്രസാദ്, മിനിമോള്‍ എം.എസ്, ഷീജാ ദാസ്, സനല്‍കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ ജി.ആര്‍ അജിത്തും രഞ്ജിത്തും സസ്‌പെന്‍ഷനില്‍ കഴിയുന്നവാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളിലെയും നാല് പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.
Sunday, 23 June 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon