തിരുവനന്തപുരം:വിമാനങ്ങള്‍ ലാന്‍ഡിങ് നടത്താന്‍ കഴിയാതെ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. പൊന്നറ പാലത്തിന് സമീപമുള്ള റണ്‍വേക്ക് സമീപത്തെ പുല്‍ക്കാടിനാണ് തീപിടിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി റണ്‍വേയില്‍നിന്ന് പക്ഷികളെ തുരത്താനായി എര്‍പോര്‍ട്ട് അതോറിറ്റി നിയോഗിച്ചിട്ടുള്ള കരാര്‍ ജീവനക്കാര്‍ എറിഞ്ഞ പടക്കത്തില്‍ നിന്നാണ് തീ പടര്‍ന്നത്.
തീപടര്‍ന്ന് പിടിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാര്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്ക്് വിവരം അറിയിച്ചു. വിമാനത്താവളത്തില്‍ ആദ്യമായാണ് പുല്‍ക്കാടിന് തീ പിടിച്ച് വിമാനത്തിന് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon