ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന്
ആവശ്യവുമായി നേതാക്കള്‍. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യം.
കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിട്ടുണ്ട്. ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. രാഹുല്‍ഗാന്ധി മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
This post have 0 komentar
EmoticonEmoticon