ads

banner

Thursday, 14 February 2019

author photo

അബുദാബി: ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയില്‍ ഉദ്ഘാടനം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് സമ്മേളനം. 

കേരളത്തിനു വെളിയിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനം ഗൾഫ്
മേഖലയിലെ പ്രവാസി പ്രശ്നങ്ങൾ വിപുലമായ തോതിൽ ചർച്ച ചെയ്യും. സഭയുടെ ചുവടെയുള്ള വിവിധ സമിതികൾ തയറാക്കിയ റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയുമാണ് വെള്ളിയാഴ്ച നടക്കുക. 

ഗൾഫ് മേഖലയിൽ നിന്നുള്ള 62 പേരുൾപ്പെടെ നൂറിലേറെ പേർ സമ്മേളനത്തിൽ ഭാഗഭാക്കാവും. പ്രവാസികളുമായി ബന്​ധപ്പെട്ട്​ സർക്കാർ ആവിഷ്​കരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും. ലോക കേരള സഭയുടെ ഏഴ്​ ഉപസമിതികൾ രൂപം നൽകിയ വിവിധ വിഷയങ്ങളിൽ ഊന്നിയാവും മേഖലാ സമ്മേളനത്തിലെ ചർച്ചകൾ. പ്രളയ ദുരിതാശ്വാസവുമായി ബന്​ധപ്പെട്ട്​ മലയാളി കൂട്ടായ്​മകളിലൂടെ സമാഹരിക്കാൻ തീരുമാനിച്ച സാമ്പത്തിക സമാഹരണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചർച്ച ചെയ്യും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement