ads

banner

Thursday, 14 February 2019

author photo

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിശോധിക്കും. കേസിന്റെ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കും. കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎൽഎയും അടക്കമുള്ള പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. 

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് തലശേരി ജില്ലാ കോടതി പരിഗണിക്കും. കുറ്റപത്രത്തിന്റെ കോപ്പി കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നല്കിയിരുന്നു. കേസിന്റെ‍ വിചാരണ എറണാകുളം സി.ജെ.എമ്മിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത. വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തിൽ സിബിഐ തന്നെ മുൻകൈയെടുത്ത് കോടതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. 

സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതിൽ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക.

ഇതിനിടെ പി.ജയരാജനും ടി.വി രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ ഇന്ന് കോടതിയില്‍ വിടുതല്‍ ഹരജി നല്‍കും. കുറ്റപത്രത്തില്‍ സി.ബി.ഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഡാലോചനയുമടക്കമുളളവക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹരജി നല്‍കുക. ഹരജിയില്‍ സി.ബി.ഐയുടെ നിലപാടറിയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement