കൊച്ചി : മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞു. മൂന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.വൈ. ഒൗസേപ്പിന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയും പഞ്ചായത്തിന്റെ അനുമതിയും ഇല്ലാതെ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്ന് 'വണ്‍ എര്‍ത്ത് വണ്‍ലൈഫ്' എന്ന സംഘടനയുടെ ഹര്‍ജിയില്‍ 2018 ജനുവരി 28 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൂന്നാര്‍ മുതിരപ്പുഴയോരത്ത് പഞ്ചായത്ത് നടത്തുന്ന നിര്‍മ്മാണം ഇൗ ഉത്തരവിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹജികള്‍ മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
This post have 0 komentar
EmoticonEmoticon