ads

banner

Thursday, 14 February 2019

author photo


അബുദാബി: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തി. ലോക കേരള സഭയുടെ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനം ഉൾപ്പെടെ വിവിധ ചടങ്ങുകളിൽ മുഖ്യമന്ത്രി സംബന്​ധിക്കും.

അബൂദബി ദൂസിത്​ താനി ഹോട്ടലിൽ തങ്ങുന്ന മുഖ്യമന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്​ച നടത്തി. കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും അകമഴിഞ്ഞ് സംഭാവനകൾ നല്കാൻ യുഎഇ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കൃഷി, ആരോഗ്യം, ഊർജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും ഷെയ്ഖ് മൻസൂർ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങൾ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു എ ഇ ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നിക്ഷേപനിധിയിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ്‌ ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്. അര ഡസനോളം നിക്ഷേപ പദ്ധതികൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചു.

പെട്രോ കെമിക്കൽ കോംപ്ലക്സ് പാർക്ക്, സ്പൈസ് പാർക്ക്, ഡിഫൻസ് പാർക്ക്, എയറോസ്പേസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അഭ്യർത്ഥന അനുഭാവപൂർവം കേട്ട ഷെയ്ഖ്‌ ഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ പഠിക്കാൻ എത്രയും പെട്ടെന്ന് തന്നെ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ്‌ ഹമദ് പറഞ്ഞു.

നാളെ വൈകീട്ട്​ ഷാർജ എക്​സ്​പോ സെൻററിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന 'കമോൺ കേരള'യുടെ ബിസിനസ്​ കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ ദുബൈയിലാണ്​ ലോക കേരള സഭയുടെ ആദ്യ പശ്​ചിമേഷ്യൻ മേഖലാ സമ്മേളനം. പ്രവാസികളുമായി ബന്​ധപ്പെട്ട്​ സർക്കാർ ആവിഷ്​കരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച്​ മുഖ്യമന്ത്രി വിശദീകരിക്കും. ലോക കേരള സഭയുടെ ഏഴ്​ ഉപസമിതികൾ രൂപം നൽകിയ വിവിധ വിഷയങ്ങളിൽ ഊന്നിയാവും മേഖലാ സമ്മേളനത്തിലെ ചർച്ചകൾ. പ്രളയ ദുരിതാശ്വാസവുമായി ബന്​ധപ്പെട്ട്​ മലയാളി കൂട്ടായ്​മകളിലൂടെ സമാഹരിക്കാൻ തീരുമാനിച്ച സാമ്പത്തിക സമാഹരണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചർച്ച ചെയ്യും.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement