തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍.എസ്.എസ്. കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ട് വരണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാലക്കാട് എത്തിയ അമിത് ഷായുമായി ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം അറിയിച്ചത്. ബി.ജെ.പിക്ക് അകത്തെ തമ്മിലടി പരിഹരിക്കമെന്നും ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസും അമിത് ഷായുമായി ചര്‍ച്ച നടത്തി. പി.സി തോമസ് കോട്ടയം സീറ്റില്‍ മത്സരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയുള്ള പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
This post have 0 komentar
EmoticonEmoticon