ന്യൂഡല്‍ഹി:ഇന്ത്യക്കും പാകിസ്താനും ഇടയില്‍ നിലനില്‍ക്കുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് സി.ഡബ്ല്യൂ.സി (കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി) യോഗവും ഇന്ന് നടത്താനിരുന്ന ജന്‍ സങ്കല്‍പ്പ് റാലിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറ്റിവെച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആറ് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി യോഗം സംഘടിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്, പുതിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് പുതിയ തീരുമാനം. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം ഗുജറാത്തിലെ ആദലാജില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊതുയോഗം വിളിച്ച് ചേര്‍ക്കും. സി.ഡബ്ല്യൂ.സി സമ്മേളനത്തില്‍ സാമ്പത്തിക, സാമൂഹ്യ, വിദേശ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ജനാധിപത്യ സ്ഥാപനങ്ങളേയും പഞ്ചായത്ത് രാജിനേയും ശക്തിപ്പെടുത്തുന്നതിന് നിര്‍ണ്ണായകമാകുന്ന പ്രമേയം പാസാകുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon