കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് കൂടും. ഫീസ് കൂട്ടണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് മാസത്തിനകം ഫീസ് പുതുക്കി നിശ്ചയിക്കാന്‍ റെഗുലേറ്ററി കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് നാലായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നതാണ് കോടതി ഉത്തരവ്. 2017-18 വര്‍ഷത്തില്‍ കുറഞ്ഞ ഫിസില്‍ പ്രവേശനം നേടിയ സംസ്ഥാനത്തെ 21 കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും എന്നാണ് പുതിയ ഉത്തരവ്.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച 4.85 മുതല്‍ 5.65 വരെ യുള്ള ഫീസ് ഘടന പര്യാപ്തമല്ലെന്നും 11 മുതല്‍ 15 ലക്ഷം വരെ ഫീസ് വര്‍ദ്ധിപ്പിക്കണമെന്നും ആണ് മാനേജുമെന്റുകളുടെ ആവശ്യം. നേരത്തെ ഫീസ് നിശ്ചയിച്ച കമ്മിറ്റിക്ക് കോറം തികഞ്ഞില്ല. പുതിയ ഫീസ് ഘടന വരുന്നത് വരെ രാജേന്ദ്രബാബു കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഘടന തുടരാം. 2018-19 വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്കാണ് ഉത്തരവ് ബാധകമാകുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon