തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാനുള്ള ബൃഹത് പദ്ധതികളാണ് പുരോഗമിക്കുന്നത്. അരൂര്‍- ഇടപ്പള്ളി ദേശീയപാത ബൈപാസില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുകയാണ്. വൈറ്റിലയിലേയും കുണ്ടന്നൂരിലേയും മേല്‍പ്പാലങ്ങളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്.
2017 ഡിസംബര്‍ 11ന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച വൈറ്റില മേല്‍പ്പാലം ഒരു വര്‍ഷത്തിനുള്ളില്‍ 54 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു. 140 പൈലുകളില്‍ 136 പൈലുകളും പൂര്‍ത്തീകരിച്ചു. 34 പിയറുകളില്‍ 33 എണ്ണവും പൂര്‍ത്തീകരിക്കപ്പെട്ടു. അരികു ഭിത്തികളുടെ നിര്‍മ്മാണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. 78.36 കോടി രൂപ ചെലവഴിച്ചാണ് ഫ്ലൈഓവര്‍ നിര്‍മ്മാണം.
2018 മെയ് 31ന് നിര്‍മ്മാണോദ്ഘാടനം നടത്തിയ കുണ്ടന്നൂര്‍ ഫ്ലൈഓവര്‍ 31 ശതമാനം ജോലിയും പൂര്‍ത്തിയായി. 196 പൈലുകളില്‍ 120ഉം. 32 പിയറുകളില്‍ 13ഉം പൂര്‍ത്തീകരിച്ചു. 74.45 കോടി രൂപയാണ് ഫ്ലൈഓവറിന്റെ നിര്‍മ്മാണ ചെലവ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon