ലണ്ടന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചുറ്റിക ഉപയോഗിച്ചാണ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്. ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച ഭാഗം കടുപ്പമേറിയ ഉപകരണം കൊണ്ട് വികൃതമാക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു.
സെമിത്തേരിയിലെ മാർക്സിന്റെ ശവകുടീരത്തിന് മാത്രമേ കേടുപാടുകൾ കണ്ടെത്തിയിട്ടൊള്ളു എന്ന് പറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ, ഇത് ഈ ശവകുടീരം പ്രത്യേകം ലക്ഷ്യം വെച്ചുള്ള അക്രമണമാണെന്ന സൂചനയാണ് നൽകുന്നതെന്ന് വ്യക്തമാക്കി.
അതീവപ്രാധാന്യമുള്ള ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ‌് ലണ്ടണില്‍ സ്ഥിതി ചെയ്യുന്നത്.1881ല്‍ മാര്‍ക്‌സിന്റെ ഒറിജിനല്‍ മാര്‍ബിള്‍ ശവകുടീരത്തില്‍ നിന്നും എടുത്ത ഒരു മാര്‍ബിള്‍ പാളി 1954ലാണ് ഇവിടെ സ്ഥാപിച്ചത്.
പ്രതിവര്‍ഷം പതിനായിരകണക്കിനാളുകളാണ‌് ശവകുടീരം കാണാനെത്തുന്നത‌്. സംഭവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന‌് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ ഡുംഗാവെല്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon