ads

banner

Wednesday, 6 February 2019

author photo

ന്യുഡൽഹി: ശബരിമല യുവതീപ്രവശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷളും സുപ്രീംകോടതി പരിഗണിക്കുന്നു. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹർജികളും ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്ർറെ അപേക്ഷയും കോടതിയലക്ഷ്യ ഹർജികളുമാണ് പുനഃപരിശോധനാ ഹർജികള്‍ക്കൊപ്പം കേള്‍ക്കുന്നത്. ഇന്ന് ഇതുവരെ നടന്ന കോടതി വാദങ്ങളിലൂടെ അന്വേഷണം യാത്ര.


സുപ്രീംകോടതിയിലെ ഇന്നത്തെ  വാദത്തിന്റെ നാൾവഴികൾ


Feb 6, 2019 12:54 PM കേസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം തുടരും


Feb 6, 2019 12:53 PM ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍


Feb 6, 2019 12:51 PM കോടതി ഇന്ന് മൂന്ന് മണിവരെ മാത്രം


Feb 6, 2019 12:51 PM ആചാരങ്ങളിൽ കോടതിയ്ക്ക് ഇടപെടാമെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ. കേസിൽ സർക്കാർ വാദം പൂർത്തിയായി


Feb 6, 2019 12:50 PM ക്ഷേത്രം തന്ത്രിക്കെതിരേയും സംസ്ഥാന സര്‍ക്കാര്‍‌


Feb 6, 2019 12:47 PM ശബരിമല പൊതു ക്ഷേത്രമാണ്, ഭരണഘടനയ്ക്ക് ചേരാത്ത ആചാരങ്ങൾ നിലനിൽക്കരുതെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ജയദീപ് ഗുപ്ത


Feb 6, 2019 12:47 PM ഒരു മതത്തിന് അനിവാര്യമായ ആചാരം റദ്ദാക്കിയെന്ന് വാദിക്കാനാവില്ലെന്ന് ജയദീപ് ഗുപ്ത


Feb 6, 2019 12:44 PM പ്രത്യേക സെക്ടിൽ പെട്ട ക്ഷേത്രമാണെങ്കിൽ മാത്രമേ ആചാരം അനിവാര്യമാകൂ എന്നും അത്തരം ഒരു വാദം ആരും ഉന്നയിച്ചില്ലെന്നും ജയ്ദീപ് ഗുപ്ത


Feb 6, 2019 12:43 PM തുല്യതയാണ് വിധിയുടെ അടിസ്ഥാനം എന്നും തൊട്ടുകൂടായ്മ അല്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ


Feb 6, 2019 12:38 PM വിധി പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത


Feb 6, 2019 12:36 PM എതിര്‍വാദത്തിന് അരമണിക്കൂര്‍ മാത്രം


Feb 6, 2019 12:35 PM എന്തെങ്കിലും വാദം ഉന്നയിക്കാനുണ്ടെങ്കിൽ മാത്രം പറയൂ എന്ന് ചീഫ് ജസ്റ്റിസ്


Feb 6, 2019 12:34 PM വാദത്തിനിടെ വീണ്ടും ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ


Feb 6, 2019 12:32 PM അയ്യപ്പ സേവാ സംഘത്തിന് വേണ്ടി കൈലാഷ് നാഥ് പിള്ള വാദം തുടരുന്നു


Feb 6, 2019 12:28 PM കോടതിയില്‍ മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്


Feb 6, 2019 12:27 PM വാദത്തിനായി ബഹളം വെച്ച അഭിഭാഷകര്‍ക്ക് കോടതിയുടെ താക്കീത്


Feb 6, 2019 12:26 PM കൂടുതല്‍ വാദങ്ങള്‍ ഉള്ളവര്‍ക്ക് എഴുതി നല്‍കാമെന്ന് കോടതി


Feb 6, 2019 12:23 PM പന്തളം മുൻ രാജ കുടുംബത്തിന് വേണ്ടി സായ് ദീപക് വാദിക്കുന്നു


Feb 6, 2019 12:20 PM ഏഴു പേരുടെ വാദം പൂര്‍ത്തിയായി


Feb 6, 2019 12:19 PM ദേവസ്വം ബോര്‍ഡിന്‍റെയും സര്‍ക്കാറിന്‍റെയും വാദം കേള്‍ക്കും


 Feb 6, 2019 12:19 PM ഉഷാനന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണന്‍ വാദിക്കുന്നു


Feb 6, 2019 12:16 PM ബിജെപി നേതാവ് രാധാകൃഷ്ണന് മേനോന് വേണ്ടി മോഹൻ പരാശരൻ വാദിക്കുന്നു


Feb 6, 2019 12:16 PM ഒന്നോ രണ്ടോ പേരുടെ വാദം കൂടിയെ കേള്‍ക്കുവെന്ന് കോടതി


Feb 6, 2019 12:15 PM ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം  മാത്രമല്ലെന്നും സുപ്രീം കോടതിയിൽ വാദം


Feb 6, 2019 12:15 PM ഒന്നോ രണ്ടോ പേരുടെ വാദം കൂടിയെ കേള്‍ക്കുവുള്ളെന്ന് കോടതി


Feb 6, 2019 12:12 PM ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം  മാത്രമല്ലെന്നും സുപ്രീം കോടതിയിൽ വാദം


Feb 6, 2019 12:11 PM വാദം വേഗം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിന്റെ നിർദ്ദേശം


Feb 6, 2019 12:08 PM ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് തന്ത്രി കണ്ടെത്തിയിട്ടുണ്ടെന്നും ബ്രാഹ്മണ സഭ


Feb 6, 2019 12:08 PM മാതാചാരങ്ങൾ തീരുമാനിക്കേണ്ടത് ആക്ടിവിസ്റ്റുകളല്ല, വിശ്വാസികളാണെന്ന് ബ്രാഹ്മണ സഭ


Feb 6, 2019 12:07 PM ഒരു ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുതെന്ന് അഡ്വ വെങ്കിട്ട രമണി


Feb 6, 2019 12:00 PM റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരണമെന്ന് ബ്രാഹ്മണ സഭയുടെ വാദം


Feb 6, 2019 11:57 AM ഒരു വിശ്വാസം പാലിക്കരുത് എന്ന് എങ്ങനെ ഉത്തരവിറക്കാൻ ആകുമെന്നും നാഫ്ഡെ. നാഫ്ഡെയുടെ വാദം പൂർത്തിയായി. അഡ്വ വെങ്കിട്ട രമണി വാദം തുടങ്ങി


Feb 6, 2019 11:52 AM ആചാരങ്ങൾ തീരുമാനിക്കേണ്ടത് അതത് സമുദായങ്ങളാണ്. ഭൂരിപക്ഷവികാരം കോടതി വ്രണപ്പെടുത്തണോ എന്നും നാഫ്ഡേയുടെ ചോദ്യം


 Feb 6, 2019 11:46 AM സ്ത്രീ പ്രവേശന വിലക്ക് നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമെന്ന് നാഫ്ഡെ


Feb 6, 2019 11:44 AM നാലാമതായി ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ വാദിക്കുന്നു


 Feb 6, 2019 11:43 AM മനു അഭിഷേക് സിങ് വിയുടെ വാദം പൂര്‍ത്തിയായി


Feb 6, 2019 11:42 AM യുക്തികൊണ്ട് അളക്കാൻ ശബരിമല മ്യൂസിയമല്ല, ക്ഷേത്രമാണെന്നും അഭിഷേക് സിങ് വി


 Feb 6, 2019 11:39 AM അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്നും മനു അഭിഷേക് സിങ് വി


 Feb 6, 2019 11:39 AM പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്ന് സിങ് വി


 Feb 6, 2019 11:36 AM പ്രതിഷ്ഠയുടെ സ്വഭാവ പ്രകാരം ആണ് നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകളെ ഒഴിവാക്കുന്നത് എന്നും സിങ് വി


Feb 6, 2019 11:35 AM ശബരിമലയിൽ സ്ത്രീകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിലക്കുന്നില്ലെന്ന് മനു അഭിഷേക് സിങ് വി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടിയാണ് മനു അഭിഷേക് സിങ് വി ഹാജരായത്.


 Feb 6, 2019 11:30 AM യുവതികളെ തടയുന്നത് മതാചാര പ്രകാരമെന്ന് വി ഗിരി


Feb 6, 2019 11:26 AM വിഗ്രഹത്തിന് മേല്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്ന് വി ഗിരിയുടെ വാദം


 Feb 6, 2019 11:25 AM തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരിയുടെ വാദങ്ങള്‍ പൂര്‍ത്തിയായി


Feb 6, 2019 11:23 AM തന്ത്രിയുടെ അഭിഭാഷകന്‍ വാദം തുടരുന്നു


Feb 6, 2019 11:21 AM പ്രതിഷ്ഠയുടെ സ്വാഭാവം പരിഗണിക്കണമെന്ന് വി ഗിരി. വിഗ്രഹത്തിന്‍റെ അവകാശവുമായി ബന്ധപ്പെട്ടതാണ് സ്ത്രീകള്‍ക്കുള്ള വിലക്കെന്നും ഗിരി വാദിക്കുന്നു


Feb 6, 2019 11:09 AM ശബരിമലയിലെ ആചാരം തൊട്ടുകൂടായ്മക്ക് എതിരല്ലെന്ന് കെ പരാശരന്‍. എന്‍എസ്എസിന്‍റെ വാദം പൂര്‍ത്തിയായി. തന്ത്രിക്ക് വേണ്ടി ഹാജരായ വി ഗിരി വാദം തുടങ്ങി


Feb 6, 2019 10:52 AM പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കെ പരാശരന്‍ Feb 6, 2019 10:52 AM പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കെ പരാശരന്‍


 Feb 6, 2019 10:48 AM ഭരണഘടനയുടെ 15- ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ദാക്കിയത് ഗുരുതര പിഴവെന്ന് എൻഎസ്എസിന് വേണ്ടി കെ പരാശരൻ


 Feb 6, 2019 10:46 AM എന്തുകൊണ്ടാണ് വിധി പുനഃപരിശോധിക്കേണ്ടതെന്ന് കോടതി Feb 6, 2019 10:45 AM യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ്


Feb 6, 2019 10:44 AM പുന:പരിശോധന ആവശ്യത്തിൽ വാദങ്ങൾ ഒതുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. മുഖ്യ വിഷയം വിധി പുനപരിശോധിക്കണമോ എന്നതാണെന്നും ചീഫ് ജസ്റ്റിസ്


 Feb 6, 2019 10:37 AM ശബരിമല കേസിൽ എൻഎസ്എസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ പരാശരൻ വാദങ്ങൾ ഉന്നയിക്കുന്നു. അഭിഷേക് സിങ്വിയുംകോടതിയില്‍


 Feb 6, 2019 10:35 AM യുവതീ പ്രവേശന വിധി സുപ്രീംകോടതി പരിഗണിക്കുന്നു


Feb 6, 2019 10:23 AM പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നാമജപം തുടങ്ങി


 Feb 6, 2019 10:06 AM വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്


Feb 6, 2019 9:35 AM സുപ്രീംകോടതിയില്‍ നിന്ന് വരുന്ന വിധി എന്തായാലും അത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


Feb 6, 2019 9:22 AM പുനപരിശോധ ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന ശശികുമാര വര്‍മ്മ


Feb 6, 2019 9:16 AM കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, രാമ രാജവര്‍മ്മ, ചലച്ചിത്ര താരം കൊല്ലം എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ കോടതി പരിഗണിക്കും.


Feb 6, 2019 9:16 AM ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം പ്രവശേനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ലെ വിധിക്കെതിരായി 49 പുനഃപരിശോധനാ ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളുമാണ് സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.


Feb 6, 2019 9:15 AM ബുധനാഴ്ച്ച രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസുമാരായ ആർഎഫ് നരിമാന്‍, എംഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.


നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement