ഉത്തർപ്രദേശ്: മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് നടപടി. ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി, വിദ്യാര്‍ഥിനിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജയിലിലുള്ള ചിന്മയാനന്ദിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
സ്വാമി ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസില്‍ ദുര്‍ബലവകുപ്പുകള്‍ ചേര്‍ത്തെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇരയും പരാതിക്കാരിയുമായ നിയമവിദ്യാര്‍ഥിനിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അഞ്ചുകോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇക്കാര്യം തെളിയിക്കുന്നതിന് വിദ്യാര്‍ഥിനിയുടെ മൂന്ന് സുഹൃത്തുകള്‍ തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങളും ചിന്മയാനന്ദ് കൈമാറിയിരുന്നു. എന്നാല്‍, ചിന്മയാനന്ദില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ച സുഹൃത്തുക്കള്‍ പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല.
അതിനു തെളിവുമില്ല. ചിന്മയാനന്ദിനെ രക്ഷിക്കാനാണ് കള്ളക്കേസില്‍ കുടുക്കുന്നതെന്നും വിദ്യാര്‍ഥിനി ആരോപിക്കുന്നു. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ചിന്മയാനന്ദ് പൊലീസിനോട് നേരത്തെ സമ്മതിച്ചിരുന്നു. ഷാജഹാന്‍പുരിലെ എസ്.എസ് ലോ കോളജിന്റെ ചെയര്‍മാനായ ചിന്മയാനന്ദ് പീഡിപ്പിച്ചതിന് തെളിവായി 43 വീഡിയോ ക്ളിപ്പുകളാണ് പരാതിക്കാരി പൊലീസിന് കൈമാറിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon